മതം മാറി വിവാഹം ചെയ്യുക എന്നത് പലയിടങ്ങളിലും ഇന്ത്യയും പാക്കിസ്ഥാനും പോലെയാണ്. പല കമിതാക്കളും ഈ തടസം തട്ടിമാറ്റി വിവാഹം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ജാതിയും മതവുമൊക്കെ നോക്കി വിവാഹം ചെയ്യുക എന്നത് ചുരുക്കം മാത്രമായി. അവരവര്‍ക്ക് ഇഷ്ടപ്പെട്ട ആളെ തെരഞ്ഞെടുക്കുന്നു, വിവാഹം ചെയ്യുന്നു. ലിവിങ് ടുഗെതര്‍ വരെ നടക്കുന്ന കാലമാണിത്.
ഇവിടെ ഫയിസിന്റെയും അങ്കിതയുടെയും പ്രണയ വിവാഹമാണ് കൗതുകകരമായത്. അവര്‍ തമ്മില്‍ ഒന്നിക്കുന്നത് ഇരു വീട്ടുകാര്‍ക്കും ഇഷ്ടമല്ലായിരുന്നു. വിവാഹ കാര്യത്തിലുണ്ടായ എതിര്‍പ്പ് ഇരുവര്‍ക്കും നാല് തവണ വിവാഹം ചെയ്യേണ്ട അവസ്ഥയില്‍ കൊണ്ടെത്തിച്ചു. നാല് ആചാരങ്ങളിലൂടെയാണ് ഇരുവരും വിവാഹം ചെയ്തത്. അമ്പലത്തില്‍വെച്ച്, കോടതിയില്‍വെച്ച്, ബീച്ചില്‍വെച്ച്, പിന്നെ നിക്കാഹ്.
ഫയിസ് ഒരു മുസ്ലീമും അങ്കിത ഒരു ഹിന്ദുവുമായിരുന്നു. രണ്ടു പേരും ഒരേ കോളേജില്‍ പഠിച്ച് സ്‌നേഹിച്ചവരാണ്. സമൂഹത്തിലെ ചിലരുടെ കാഴ്ചപാടാണ് ഞങ്ങള്‍ക്ക് നാല് തവണ വിവാഹം ചെയ്യേണ്ടി വന്നതെന്ന് അങ്കിത ബ്ലോഗില്‍ കുറിക്കുന്നു. വീട്ടുകാരെ ഒന്നു തണുപ്പിക്കാന്‍ രണ്ട് വര്‍ഷം എടുത്തെന്ന് അങ്കിത പറയുന്നു. 2015 ഫെബ്രവരി 18 നാണ് ഇരുവരും പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്.
ഇരുവീട്ടുകാരും തമ്മിലുള്ള ഐക്യത്തിന് വര്‍ഷങ്ങളെടുത്തു. ഇപ്പോള്‍ ഇരുവീട്ടുകാരും സന്തോഷത്തിലാണെന്ന് അങ്കിത പറയുന്നു. മറ്റൊരു മതത്തിലേക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളായിരുന്നു തന്റെ വീട്ടുകാരുടെ പ്രധാന പ്രശ്‌നം. നോണ്‍-വെജ് കഴിക്കുക, ബുര്‍ക്ക ധരിക്കുക, പേര് മാറ്റുക ഇത്തരം കാര്യത്തിലായിരുന്നു പ്രശ്‌നങ്ങള്‍. പക്ഷെ തനിക്ക് അത്തരത്തിലുള്ള ഒരു പ്രശ്‌നവും വിവാഹശേഷം ഉണ്ടായിട്ടില്ലെന്ന് അങ്കിത പറയുന്നു.
Post Your Comments