ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച സാഹചര്യത്തിൽ ഒരു ബൈക്ക് വാങ്ങിയാൽ ഒരു സ്കൂട്ടർ ഫ്രീ എന്ന വൻ ഓഫറുമായി വിതരണക്കാര്‍.മാര്‍ച്ച് 31 വരെ വില്‍ക്കുന്ന വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കാം എന്ന കോടതി വിധിയുടെ പിൻബലത്തിൽ വന്‍ ഓഫറുകളുമായാണ് ഇരുചക്രവാഹന വിതരണക്കാര്‍ വന്നിരിക്കുന്നത്. ഹോണ്ടയുടെ വാഹനങ്ങള്‍ക്ക് 22000 രൂപവരെയും ഹീറോയുടെ വാഹനങ്ങള്‍ക്ക് 12500 രൂപവരെയും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ചിലർ ഒരു ബൈക്കിന്റെ കൂടെ ഒരു സ്‌കൂട്ടർ വരെ ഓഫറായി നൽകുന്നുണ്ട്. വില്‍ക്കാനാകാത്ത ബിഎസ്3 വാഹനങ്ങള്‍ ബിഎസ്4 നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയില്ലെന്ന് കമ്പനികള്‍ പറഞ്ഞു. ആഭ്യന്തര വിപണിയില്‍ ഇവ വില്‍ക്കുകയും ബാക്കിയുള്ളവ കയറ്റി അയയ്ക്കാന്‍ ശ്രമിക്കുകയുമാണ് വിതരണക്കാർ.ബിഎസ്3ക്ക് തുല്യമായ യൂറോ ചട്ടങ്ങള്‍ ബാധകമായ രാജ്യങ്ങളിലേക്കു മാത്രമേ ഇവ കയറ്റിയയ്ക്കാന്‍ കഴിയു.
Post Your Comments