കോഴിക്കോട്: ഫോൺ കെണി മൂലം മന്ത്രി സ്ഥാനം നഷ്ടമായ ശശീന്ദ്രന് ആശ്വാസമായി പാര്‍ട്ടിയിലും മുന്നണിയിലും പുനരാലോചന. നേരത്തെ ശശീന്ദ്രൻ രാജിവെച്ച സാഹചര്യത്തിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി എൻ സി പി നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ മന്ത്രിയെ കുടുക്കിയതാണെന്ന ചാനലിന്റെ കുറ്റസമ്മതത്തോടെ പാർട്ടിയിൽ രണ്ടഭിപ്രായം ഉടലെടുത്തു. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ് ഉണ്ടായിരുന്നു.
ഒപ്പം ചാനൽ തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തെ അനുകൂലിച്ചു വാർത്തനൽകിയത് സംശയത്തിന് ഇടനൽകിയിരിക്കുകയാണ്. മന്ത്രിയായി തോമസ് ചാണ്ടി ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ചാനലിന്റെ ഉറച്ച നിലപാട്.മന്ത്രി രാജിവച്ചതിനു പിന്നാലെ രഹസ്യാന്വേഷണവിഭാഗം നടത്തിയ പരിശോധനയിൽ ഗൂഢാലോചന നടന്നതായി സൂചന ലഭിച്ചിരുന്നു. ഫോൺസംഭാഷണത്തിൽ ഗൂഢാലോചനയുണ്ടെന്ന് രേഖാമൂലം പരാതികൾ ലഭിച്ച സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.
ഇതിനിടെ ശശീന്ദ്രനെ തിരിച്ചുകൊണ്ടുവരണോ അതോ തോമസ് ചാണ്ടിയെ മന്ത്രിയാക്കണോ എന്ന് അടിയന്തര എല്‍ഡിഎഫ് യോഗം ഇന്ന് തീരുമാനിക്കും.സിപിഎമ്മിന്റെ സംസ്ഥാനനേതൃത്വവും ദേശീയനേതൃത്വവും വ്യവസായ പ്രമുഖനായ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.തോമസ് ചാണ്ടിക്ക് വേണ്ടി മംഗളം വാർത്ത എഴുതിയതും സംശയത്തിന് ആക്കം കൂട്ടുന്നു.
Post Your Comments