India

ചാരായ നിരോധനം: കേരളത്തെ രക്ഷിക്കാനുള്ള വിധിയെന്ന് എകെ ആന്റണി

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഉത്തരവ് ചാരായ നിരോധനത്തിന്റെ മൂന്നാം ഘട്ടമെന്ന് എകെ ആന്റണി. സമൂഹത്തിലെ സാംസ്‌കാരിക അധഃപതനത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാകട്ടെ ഈ വിധിയെന്നും ആന്റണി പ്രതികരിച്ചു.

സുപ്രീംകോടതിയുടേത് ചരിത്രപരവും വിപ്ലവകരവുമായ വിധിയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്തായി കേരളീയ സമൂഹത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗിക അതിക്രമം വര്‍ദ്ധിച്ചു വരികയാണ്. കൂടാതെ ക്രിമിനല്‍ കുറ്റങ്ങളും കൂടുന്നുണ്ട്.

ഇതിന്റെയൊക്കെ പ്രേരക ശക്തി മദ്യവും ലഹരിവസ്തുക്കളുമാണെന്നും ആന്റണി പറഞ്ഞു. ഈ വിധി സമൂഹത്തിന് നല്ലത് നേടി തരും. സമൂഹത്തിലെ ജീര്‍ണതകള്‍ പ്രതിരോധിക്കാനും ഇത്തരം നടപടി കൊണ്ട് സാധിക്കുമെന്നും ആന്റണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button