![](/wp-content/uploads/2017/03/THOMAS-CHANDY-ADMIN.jpg)
തിരുവനന്തപുരം; എ കെ ശശീന്ദ്രന്‍ ക്ളീന്‍ ചിറ്റ് ലഭിച്ച് തിരിച്ചു വന്ന് താത്പര്യം പ്രകടിപ്പിച്ചാല്‍ ആ നിമിഷം താന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു നല്‍കുമെന്നു തോമസ് ചാണ്ടി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് ആര്‍ ടി സി യെ ലാഭത്തില്‍ കൊണ്ട് വരാന്‍ തന്‍റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ഗതാഗത വകുപ്പില്‍ ആവശ്യമായ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
വളരെ കുഴഞ്ഞുമറിഞ്ഞ് കിടക്കുന്ന വകുപ്പാണ് ഗതാഗത വകുപ്പ് അതിനാല്‍ ആഴ്ചയില്‍ ആറ് ദിവസവും തിരുവനന്തപുരത്ത് ഉണ്ടാകാന്‍ ശ്രമിക്കും. കര്‍ണ്ണാടക, തമിഴ്നാട് തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments