NewsIndia

പ്രസവിക്കാൻ പോകുന്നത് പെൺകുട്ടി ആണെന്നറിഞ്ഞപ്പോൾ ഗർഭിണിയെ ഭർത്താവ് ഉപേക്ഷിച്ചു;ട്രിപ്പിൾ തലാഖ് നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്കെഴുതി

മൂന്ന് മാസം ഗർഭിണിയായ യുവതി ട്രിപ്പിൾ തലാഖ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വീണ്ടും ഒരു പെൺകുഞ്ഞിനു ജന്മം നൽകുമെന്ന് ഭയന്ന് ഭർത്താവ് ഉപേക്ഷിച്ച യുവതിയാണ് മോദിക്ക് കത്തയച്ചിരിക്കുന്നത്. ഗർഭിണിയായ ശഗുഫ്ത എന്ന സ്ത്രീയെ ഭർത്താവ് വാക്കാൽ മൊഴി ചൊല്ലുകയും ബന്ധുക്കൾ ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കുകയും ചെയ്തു.

രണ്ടു പെൺകുട്ടികളുടെ അമ്മ കൂടിയായ ഈ സ്ത്രീ തന്റെ ദുരനുഭവം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിനും കത്തയച്ചു. തുടർന്ന് സ്ത്രീയുടെ പരാതിയിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം ആരംഭിച്ചു.

5 വർഷം മുൻപാണ് ബുധഖെദ ഗ്രാമനിവാസിയായ ഷംഷാദിനെ ശഗുഫ്ത വിവാഹം കഴിച്ചത്. 2 പെൺകുട്ടികൾ ഉണ്ടായതിനെ തുടർന്ന് മൂന്നാമതും പെൺകുഞ്ഞ് ഉണ്ടാകും എന്ന ഭയത്തിൽ ബന്ധുക്കൾ ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കുകയായിരുന്നു. ഇതിനു തയ്യാറാകാത്ത ശഗുഫ്തയെ തലാഖ് ചൊല്ലി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തലാഖ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button