ഭോപ്പാല്‍: സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിക്കുകയും ഭര്‍ത്താവിനെ കെട്ടിപ്പുണര്‍ന്ന് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഭാര്യയെ യുവാവ് കുത്തിക്കൊന്നു. കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ കൂളര്‍ വാങ്ങാന്‍ വിസമ്മതിച്ചതിനാണ് ഭാര്യ ഇങ്ങനെയൊരു അക്രമം കാണിച്ചത്.
സ്വയം തീ കൊളുത്തിയ ശേഷം ഭര്‍ത്താവിനെ കെട്ടിപ്പുണര്‍ന്നു. ഭര്‍ത്താവ് സ്വയരക്ഷയ്ക്കായി ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. മധ്യപ്രദേശിലെ ബുന്ദേല്‍ഘണ്ഡിലാണ് സംഭവം. നിരഞ്ജന്‍ അഹ്രിവാര്‍ എന്നയാളുടെ ഭാര്യ സുഖ്വതിയാണ് തീ കൊളുത്തിയത്.
ചൂട് അസഹനീയമായതിനാല്‍ വീട്ടില്‍ ഒരു കൂളര്‍ വാങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഹ്രിവാര്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് പ്രകോപിതയായ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭര്‍ത്താവിനെയും കൊല്ലുക എന്നതായിരുന്നു ലക്ഷ്യം. സംഭവത്തിന് ശേഷം യുവാവ് പോലീസില്‍ കീഴടങ്ങുകയും ചെയ്തു.
Post Your Comments