ദിനം തോറും വേനല്‍ച്ചൂട് ചൂടുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടുത്ത വേനലിന്റെ രണ്ട് മാസങ്ങള്‍ ശേഷിക്കുമ്പോള്‍ ാജ്യം കടുത്ത ചൂടിന്റേയും ഉഷ്ണക്കാറ്റിലേക്കും നീങ്ങുന്നുവെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ഏപ്രില്‍ ഒന്നുവരെ കടുത്ത ചൂടും ഉഷ്ണക്കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. അതിന് ശേഷം താപനിലയില്‍ ഒന്നോ രണ്ടോ ഡിഗ്രിയുടെ കുറവുണ്ടായേക്കാം. കഴിഞ്ഞ വര്‍ഷം ഉഷ്ണതരംഗത്തില്‍ 550 പേരാണ് രാജ്യത്ത് മരിച്ചത്. വേനല്‍ക്കാലം ഇനി രണ്ട് മാസം കൂടി ശേഷിക്കെ ഇപ്പോഴത്തെ ഉയര്‍ന്ന ചൂട് വീണ്ടുമൊരു വരള്‍ച്ചയുടെ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
ഈ വര്‍ഷം വേനല്‍ക്കാലം അതിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ചൂട് 40 ഡിഗ്രി കടന്നു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഹിമാചലിലെ സ്ഥിതിയും വ്യത്യസ്തമല്ല. മഹാരാഷ്ട്രയിലെ ബിഹാറില്‍ 46.5 ഡിഗ്രിയുടെ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. തെലങ്കാനയിലും ആന്ധ്രയിലും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 47 ഡിഗ്രി വരെ എത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ചെറിയ ആശ്വാസം പകര്‍ന്ന് ആഴ്ചയവസാനം മഴയുണ്ടായേക്കും. ശ്രീനഗറിലും ഡെറാഡൂണിലും വരെ മാര്‍ച്ചില്‍ റെക്കോഡ് ചൂടാണ് അനുഭവപ്പെടുന്നത്.
മഹാരാഷ്ട്രയിലെ അകോളയില്‍ 44.1 ഡിഗ്രിയും രാജസ്ഥാനിലെ ബാര്‍മറില്‍ 43.4 ഡിഗ്രിയും ഹരിയാനയിലെ നര്‍ണോളില്‍ 42 ഡിഗ്രിയും രേഖപ്പെടുത്തിക്കഴിഞ്ഞു.
സാധാരണ താപനിലയില്‍ നിന്ന് ഏഴ് ഡിഗ്രിയുടെ വര്‍ധനയാണ് മാര്‍ച്ച് അവസാനമാകുമ്പോഴത്തെ സ്ഥിതി. പഞ്ചാബിലും ലുധിയാനയിലും സാധാരണയെക്കാള്‍ ഏഴ് ഡിഗ്രി വരെ താപനില ഉയര്‍ന്നു കഴിഞ്ഞു. യു.പിയിലും ഗുജറാത്തിലും ചൂട് 40 ഡിഗ്രി കടന്നതോടെ ഉഷ്ണക്കാറ്റിന്റെ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്.
Post Your Comments