ദുബായ്•അന്തരിച്ച ഫുജൈറ ഉപ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ സൈഫ് അല്‍ ഷര്‍ഖിയുടെ മയ്യിത്ത് നമസ്കാരം നടന്നു. വ്യാഴാഴ്ച ദുഹാര്‍ നമസ്കാരത്തിന് ശേഷമാണ് ഫുജൈറ ഷെയ്ഖ് സയീദ് ഗ്രാന്‍ഡ് മോസ്കില്‍ മയ്യിത്ത് നമസ്കാര ചടങ്ങുകള്‍ നടന്നത്.
ബുധനഴ്ചയാണ് ഷെയ്ഖ് ഹമദ് അന്തരിച്ചത്. ഉപ ഭരണാധികാരിയുഎ നിര്യാണത്തില്‍ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രലായം അനുശോചനം രേഖപ്പെടുത്തി.
ഷെയ്ഖ് ഹമദിന്റെ നിര്യാണത്തില്‍ രാഷ്‌ട്രപതി ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍-നഹ്യാനും പ്രസ്താവനയില്‍ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആത്മാവിന് അല്ലാഹു നിത്യശാന്തി നല്‍കട്ടെയെന്നും അല്‍-നഹ്യാന്‍ പറഞ്ഞു.
ഷെയ്ഖ് ഹമദിനോടുള്ള ആദരസൂചകമായി യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്ന് ദിവസം യു.എ.ഇ പതാകകളും പകുതി താഴ്ത്തിക്കെട്ടും.
Post Your Comments