വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ പദ്ധതികള്‍ക്ക് വീണ്ടും തിരിച്ചടി.ബറാക് ഒബാമ കൊണ്ടുവന്ന കാലാവസ്ഥ സംരക്ഷണ പദ്ധതി ഡൊണൾഡ് ട്രംപ് റദ്ദാക്കി.കല്‍ക്കരി ഉപയോഗിക്കുന്ന ഊര്‍ജപദ്ധതികളില്‍നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുകയായിരുന്നു പദ്ധതികൊണ്ട് ഒബാമ ലക്ഷ്യമാക്കിയത്.കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമായിരുന്ന പദ്ധതിയാണ് യു.എസ് പ്രസിഡൻറ് ട്രംപ് നിർത്തലാക്കിയത്.
ഒബാമയുടെ ഖനി വിരോധത്തിനും തൊഴില്‍ അവസരങ്ങള്‍ കുറക്കുന്ന നയങ്ങള്‍ക്കും ഇതോടെ അവസാനമായെന്നും ഊര്‍ജ ഇറക്കുമതി വെട്ടിക്കുറക്കാനും സ്വയംപര്യാപ്തരാകാനും ഉത്തരവ് അമേരിക്കയെ പര്യാപ്തരാക്കുമെന്നുമാണ് ട്രംപിന്‍റെ അവകാശ വാദം.എന്നാല്‍ നേരത്തെ ‘ഒബാമ കെയർ’ നിർത്തലാക്കാൻ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും സ്വന്തം പാർട്ടിയിൽ നിന്നടക്കം എതിർപ്പുയർന്നതോടെ ഇതിനായുള്ള നീക്കത്തിന് തിരിച്ചടി നേരിട്ടിരുന്നു.
പുതിയ ഉത്തരവിനെ ഖനി വ്യവസായികൾ അനൂകൂലിച്ചപ്പോൾ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനെതിരായ പ്രതിഷേധം ആരംഭിച്ച് കഴിഞ്ഞു. എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി സംഘടിപ്പിച്ച ചടങ്ങിലാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചത്. അധികാരത്തിലെത്തിയാല്‍ ഒബാമയുടെ പരിസ്ഥിതി നയത്തില്‍ മാറ്റം വരുത്തുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Post Your Comments