NewsInternational

തട്ടിക്കൊണ്ടുപോയ യുഎൻ വിദഗ്ധരെ മരിച്ച നിലയിൽ കണ്ടെത്തി

ബെനി: തട്ടിക്കൊണ്ടുപോയ യുഎൻ വിദഗ്ധരെ മരിച്ച നിലയിൽ കണ്ടെത്തി. കോംഗോയിൽ വിമതർ തട്ടിക്കൊണ്ടുപോയ യുഎസ് പൗരൻ മൈക്കിൾ ഷാർപ്, സ്വീഡിഷ് പൗരൻ സൈദ കറ്റലൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.രണ്ടാഴ്ച മുന്പാണ് ഇവരെ കസയ് പ്രവിശ്യയിലുള്ള നഗോംബേ ഗ്രാമത്തിൽ നിന്നും കാണാതായത്.

കസയ് മേഖലയിൽ കോംഗോ സർക്കാരിനെതിരെ പോരാടുന്ന വിമത സംഘമാണ് ഇവരെ തട്ടി കൊണ്ട് പോയതെന്നാണ് പ്രാഥമിക വിവരം.മേഖലയിൽ വിമതരും പോലീസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിമതർ 40 ഓളം പോലീസുകാരുടെ തല വെട്ടിയെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button