ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാസേനയില്‍ ആദ്യമായി ഒരു വനിതാ ഓഫീസര്‍ ചാര്‍ജെടുത്തു. 51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു നിയമനം. വനിതാ കോമ്പാറ്റ് ഓഫീസറായിട്ടാണ് 25 കാരിയായ തനുശ്രീ പരീക്കിന്റെ നിയമനം.
രാജസ്ഥാന്‍ ബികാനെര്‍ സ്വദേശിയാണ് തനുശ്രീ. ഗ്രാജുവേഷന്‍ പരേഡില്‍ 67 ട്രെയ്‌നി ഓഫീസര്‍മാരെ നയിച്ചതും ഇവരായിരുന്നു. പഞ്ചാബില്‍ ഇന്ത്യ-പാകിസ്ഥാന്‍ ബോര്‍ഡറിലാണ് ആദ്യ ചുമതല. 2013-ലാണ് വനിതകളെ ബി.എസ്.എഫില്‍ നിയമിച്ച് തുടങ്ങിയത്.
52 ആഴ്ചത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ വനിതയുമാണ് അനുശ്രീ. രണ്ടര ലക്ഷം പുരുഷന്മാരാണ് ബി.എസ്.എഫില്‍ ഇപ്പോഴുള്ളത്.
Post Your Comments