NewsIndia

ഇലക്ഷൻ പ്രചാരണത്തിനിടെ പാര്‍ട്ടി ഓഫീസിനുള്ളില്‍ ലൈംഗീകബന്ധത്തിന്റെ ദൃശ്യങ്ങൾ പുറത്ത് : വൻ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ

 

ചെന്നൈ: തമിഴ്നാട്ടിലെ ആര്‍ കെ നഗറില്‍ ജയലളിതയുടെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ പാര്‍ട്ടി ഓഫീസ് ലൈംഗികബന്ധത്തിന് ഉപയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോ പ്രചരിച്ചതോടെ പാർട്ടി പ്രവർത്തകർ വൻ പ്രതിഷേധവുമായി രംഗത്തെത്തി.
നാം തമിഴര്‍ കച്ചി രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിനുള്ളിലാണ് അശ്ലീല രംഗങ്ങള്‍ അരങ്ങേറിയത്.

പാര്‍ട്ടി നേതാവിന്റെയും എല്‍ടിടിഇ നേതാവ് വേലുപ്പിള്ളി പ്രഭാകരന്റെയും ചിത്രം പശ്ചാത്തലമാക്കിയാണ് കാമുകീകാമുകന്മാരെന്നു കരുതുന്ന ഇവരുടെ ലീലാ വിലാസങ്ങൾ നടന്നത്. യുവാവ് യുവതിയെ ബലമായി ചുംബിക്കുന്നതും മറ്റും വീഡിയോയിൽ കണ്ട് അണികൾ വൻ പ്രതിഷേധമാണ് നടത്തുന്നത്. എന്നാൽ പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button