കൊല്‍ക്കത്ത: പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ നിന്നും പിന്മാറാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സിപിഐഎം. നിന്നും പ്രവര്‍ത്തകര്‍ സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ മുഖ്യ ശത്രു ബിജെപിയാണെന്നും അവരെ തുറന്നുകാട്ടുന്നതിലുമാണ് പ്രധാന ശ്രദ്ധ നല്‍കേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി 17 സീറ്റ് നേടിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നാല്‍ ഇടതുപക്ഷത്തിന് സീറ്റൊന്നും കിട്ടിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഈ പ്രസ്താവന. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ആയിരത്തിലധികം പാര്‍ട്ടി ഓഫീസുകളും 500 ട്രേഡ് യൂണിയന്‍ ഓഫീസുകളും സിപിഎം പ്രവര്‍ത്തകര്‍ തൃണമൂലില്‍ നിന്നും മോചിപ്പിച്ചെന്നാണ് ഇവിടുത്തെ ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.
ബിജെപിയുടെ പെട്ടെന്നുള്ള മാറ്റം ജനങ്ങളെ മതിഭ്രമിപ്പിക്കാനുള്ള ശ്രമം ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കല്‍ ഇത് പൂര്‍ണ്ണമായും തട്ടിപ്പാണ്. ഈ സമയം കഴിഞ്ഞാല്‍ വര്‍ഗീയ സേന ഇടത് മുന്നണി പ്രവര്‍ത്തകരെയും പ്രത്യയശാസ്ത്രത്തെയും ആക്രമിക്കാനാരംഭിക്കുമെന്നും സൂര്‍ജ്യകാന്ത മിശ്രയുടെ പ്രസ്താവനയില്‍ പറയുന്നു.
ഭീകരതയില്‍ നിന്ന് താല്‍ക്കാലിക വിരാമം ഉണ്ടാക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഫലം സംസ്ഥാനത്ത് തൃണമൂല്‍ ഗുണ്ടകളുടെ വീര്യം കെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഈ അവസരം ഉപയോഗപ്പെടുത്തി സാധാരണ ജനങ്ങളുമായി ബന്ധം പുനസ്ഥാപിക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്ന് പറഞ്ഞ സൂര്‍ജ്യകാന്ത മിശ്ര മാധ്യമ റിപ്പോര്‍ട്ടുകളെയും നിശിതമായി വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പാര്‍ട്ടി ഓഫീസുകളും ഗ്രാമീണര്‍ നല്‍കിയിരുന്നു. 2013ല്‍ തൃണമൂല്‍ കോണ്‍ഗ്രിലെ തെമ്മാടികള്‍ പിടിച്ചെടുത്തതും അതില്‍ ഉണ്ടെന്ന് സൂര്‍ജ്യകാന്ത മിശ്ര പറഞ്ഞു.
Post Your Comments