ഇടുക്കി: റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിട്ടും പാര്‍ട്ടി ഓഫീസിന്റെ നിർമ്മാണം തുടർന്ന് സിപിഐഎം. ഇടുക്കിയില്‍ എംഎം മണി എംഎല്‍എയുടെ സ്വന്തം നാടായ ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനാണ് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്ന ഇടുക്കിയില്‍ സര്‍ക്കാര്‍ പദ്ധതിയിലുള്ള വീടുകളുടെ നിര്‍മ്മാണം വരെ നിലച്ചിരിക്കുന്ന ഘട്ടത്തിലാണ് ജില്ലയിലെ വിവിധ മേഖലകളില്‍ സിപിഐഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം തുടരുന്നത്.
മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണിയുടെ നാടായ ഇരുപതേക്കറില്‍ ഒരുവിധ അനുമതിയും വാങ്ങാതെ പട്ടയമില്ലാത്ത ഭൂമിയില്‍ പാര്‍ട്ടി ഓഫീസിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരേയാണ് ഇപ്പോള്‍ ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയത്.
Read Also: 14 വയസ്സും, ആറുമാസവുമുള്ള സഹോദരിമാരെ പീഡിപ്പിച്ച 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
എന്നാല്‍, റോഡ് വീതി കൂട്ടി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്തപ്പോള്‍ അപകടാവസ്ഥയിലായ കെട്ടിടം പുനര്‍നിര്‍മ്മിക്കുകയാണെന്നാണ് സിപിഐഎം വിശദീകരണം. അതേസമയം, ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്ന രാജകുമാരിയിലും സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം പുരേഗമിക്കുകയാണ്.
Post Your Comments