ലിമ: അടിയന്തര ലാൻഡിംഗിനിടെ വിമാനത്തിന് തീപിടുത്തം 141 യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു. പെറുവിൽ പ്രാദേശിക സമയം വൈകിട്ട് 4.30നായിരുന്നു അപകടം. ഫ്രാൻസിസ്കോ കാർലി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുന്നതിനിടെ ബോയിംഗ് 737 വിമാനം നിയന്ത്രണം വിട്ട് റൺവേയിൽ നിന്നും തെറ്റിമാറി അഗ്നിക്കിരയാകുകയായിരുന്നു. അടിയന്തരമായി വിമാനം തിരിച്ചിറക്കിയതിന്റെ കാരണം വ്യക്തമല്ല. അപകടത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.
Post Your Comments