അത്യാധുനിക സൗകര്യങ്ങളോടു കൂടി പരമ്പരാഗത രീതിയിൽ വെറും 24 മണിക്കൂറിനുള്ളിൽ ഒരു വീട് നിർമ്മിക്കുക എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്നാണെങ്കിൽ അല്ല. യാഥാർഥ്യമാണ് ഇത്. 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ആദ്യത്തെ വീട് പൂർത്തിയാക്കി എപില്‍ കോര്‍ എന്ന നിർമ്മാണ കമ്പനി.മോസ്കോയില്‍ ആണ് ആദ്യത്തെ വീട് പൂർത്തിയായത്.400 ചതുരശ്ര അടിയിൽ കമ്പനിയുടെ തന്നെ സ്ഥലത്താണ് പരീക്ഷണാർത്ഥം ഈ വീട് നിർമ്മിച്ചിരിക്കുന്നത്.
10,134 ഡോളർ ചിലവിൽ നിർമ്മിച്ച ഈ വീടിന് ഡൈനിങ്ങ് ഹാൾ മുതൽ അടുക്കള ബാത്ത് റൂം തുടങ്ങി എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.ത്രിഡി ഉപയോഗിച്ച് വീടിന്റെ ഭാഗങ്ങള്‍ ആദ്യം നിര്‍മിച്ച് പിന്നീട് ഇവ കൂട്ടിയോജിപ്പിച്ചാണ് വീടിന്റെ നിർമ്മാണം. വീടിന് 175 വർഷത്തെ ഉറപ്പാണ് കമ്പനി നൽകുന്നത്.കോൺക്രീറ്റിനെ ഇങ്കായി ഉപയോഗിച്ച് മൊബൈന്‍ കണ്‍സ്ട്രഷന്‍ 3ഡി പ്രിന്റർ ഉപയോഗിച്ച് ഒരു ചിത്രം വരയ്ക്കുന്നത് പോലെയാണ് ഈ വീട് നിർമ്മിക്കുന്നത്.
വീഡിയോ കാണാം:
Post Your Comments