Latest NewsNewsInternational

പുടിന്റെ മകളെ വിവാഹ മോചനം ചെയ്ത കോടീശ്വരന് സംഭവിച്ചത്

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മകള്‍ കാതറീന തിഖ്നോവയെ വിവാഹമോചനം ചെയ്ത റഷ്യന്‍ കോടീശ്വരന്‍ കിറില്‍ ഷാമലോവിന് സംഭവിച്ചത് വളരെ വലിയ നഷ്ടം. നര്‍ത്തകിയായ കാതറീനയുമായി വേര്‍പിരിയാന്‍ ഇടയാക്കിയത് ബ്രിട്ടീഷ് മോഡലുമായുള്ള അവിഹിത ബന്ധമാണെന്നാണ് സൂചന. വിവാഹ മോചനം നടന്നത് 35 ദിവസത്തിനിടെ 3180 കോടി രൂപയാണ് ഷാമലോവിന് ഒറ്റയടിക്ക് നഷ്ടമായത്.

വിവാഹ മോചനത്തോടെ റഷ്യയിലെ പ്രധാന എണ്ണക്കമ്പനികളിലൊന്നായ സൈബുറിലുണ്ടായിരുന്ന ഉന്നതപദവിയും ഷാമലോവിനു നഷ്ടമായി. 130 കോടി അമേരിക്കന്‍ ഡോളര്‍ സ്വത്ത് ഉണ്ടായിരുന്ന കിറിലിന്റെ സ്വത്ത് 80 കോടി ഡോളറായി കുറഞ്ഞു. റഷ്യയുടെ ഭാവി രാജ്ഞി പുടിന്റെ ആദ്യഭാര്യയായ ല്യൂഡ്മില പുടിനില്‍ ജനിച്ച കാതറീന റഷ്യയിലെ അറിയപ്പെടുന്ന അക്രോബാറ്റിക്സ് നര്‍ത്തകിയാണ്.

പുട്ടിന്റെ ഡാന്‍സിങ് ഡോട്ടര്‍ എന്നാണ് കാതറീന അറിയപ്പെട്ടത്.കാതറീനയുമായുള്ള വിവാഹശേഷമാണ് ഷാമലോവ് റഷ്യയിലെ പ്രമുഖ വ്യവസായിയായി വളര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button