ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയിയുടെ 8.33 ശതമാനം വിഹിതം ഇനി കേന്ദ്രസര്‍ക്കാര്‍ വഹിക്കും. പ്രധാനമന്ത്രി തൊഴില്‍ പ്രോത്സാഹന പദ്ധതി പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം.പി എഫ് പദ്ധതിയിൽ നിരവധി ഇളവുകളാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. തൊഴിലാളി മൂന്നുകൊല്ലം ഒരേസ്ഥാപനത്തില്‍ ജോലി ചെയ്യണമെന്ന മുന്‍ വ്യവസ്ഥ നീക്കം ചെയ്തു.
2016 ഏപ്രില്‍ ഒന്നിനുശേഷം സര്‍വീസില്‍ പ്രവേശിച്ച സംഘടിതമേഖലയിലെ എല്ലാ തൊഴിലാളികളുടെയും പി എഫ് പെന്‍ഷന്റെ കുറച്ച് ഭാഗമാണ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുവാൻ തീരുമാനിച്ചത്.പുതിയ തീരുമാനപ്രകാരം ശമ്പളത്തിന്റെ 3.67 ശതമാനം ആണ് തൊഴിലുടമ തൊഴിലാളിയുടെ പ്രോവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കേണ്ടത്. പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ഭവന വായ്പാ ഗഡുക്കൾ അടയ്ക്കാമെന്നും തീരുമാനം കേന്ദ്ര ഗവണ്മെന്റ് എടുത്തിരുന്നു.
Post Your Comments