
വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്റെ മതിലുചാടാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇതിന് മുൻപും രണ്ട് തവണ മതിൽ ചാടാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവതിയാണ് മൂന്നാമതും ചാടാൻ ശ്രമിക്കവേ പിടിയിലായത്. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തനിക്ക് സംസാരിക്കാൻ വേണ്ടിയാണ് മതിൽ ചാടിയതെന്ന് യുവതി സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ആദ്യത്തെ രണ്ടു തവണ വെറുതെ വിട്ടെങ്കിലും ഇത്തവണ വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറിയതിനും ഒപ്പം കോടതി അലക്ഷ്യത്തിന്റെയും പേരിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments