ന്യൂഡല്‍ഹി : എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നതിലൂടെ വര്‍ഷം തോറും 40,000 കോടി രൂപ വൈദ്യുതി നിരക്കില്‍ ലാഭിക്കാമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍. വര്‍ഷം തോറും പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ 80 ദശലക്ഷം ടണ്‍ ഇതിലൂടെ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പരിസ്ഥിതി സമ്മേളനതത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 ഓടു കൂടി സൗരോര്‍ജ്ജമുപയോഗിച്ചുള്ള വൈദ്യുതി ഇപ്പോഴുള്ളതില്‍ നിന്ന് 100 ഗിഗാവാട്ടായി ഉയര്‍ത്തും. 2030 ഓടോ രാജ്യത്തെ വാഹനങ്ങള്‍ വൈദ്യുതോര്‍ജ്ജത്തിലാക്കുമെന്നും മുതിര്‍ന്ന മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ ഇതിനായി പദ്ധതി പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഗോയല്‍ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നതോടെ നഗരങ്ങളില്‍ 90% മലിനീകരണം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments