![](/wp-content/uploads/2017/03/vaishnavi-dad.jpg)
തൃശ്ശൂർ: എരുമപ്പെട്ടിയിൽ ഭാര്യയെയും മൂന്നുമക്കളെയും വിഷം നൽകി കിണറ്റിലെറിഞ്ഞ ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിന്റെ കൂടുതൽ വിഷാദശാംശങ്ങളിലേക്ക് . കടക്കെണിയും ജപ്തി നോട്ടീസും കാരണം ജീവിക്കാൻ വേറെ നിവൃത്തിയില്ലാതായപ്പോഴാണ് ഗൃഹനാഥനായ കൊട്ടിലിപ്പറമ്പിൽ വേലായുധന്റെ മകൻ സുരേഷ്‌കുമാർ (37) ഭാര്യ ധന്യയ്ക്കും (32), മക്കളായ വൈഗ (എട്ട്), വൈഷ്ണവി (എട്ട് )വൈശാഖി (ആറ്) എന്നിവർക്ക് ഐസ്‌ക്രീമിൽ വിഷം നൽകി കൊല്ലാൻ തീരുമാനിച്ചതും താൻ സ്വയം ജീവനൊടുക്കാൻ പോയതും.
എന്നാൽ ഐസ് ക്രീം കഴിച്ചു ബോധം പോയ എല്ലാവരെയും എടുത്തു കിണറ്റിൽ എറിഞ്ഞപ്പോൾ, കൂട്ടത്തിൽ വൈഷ്ണവി ഛർദ്ദിച്ചതിനാൽ ബോധം തിരിച്ചു കിട്ടി.കിണറ്റിൽ കുട്ടി കയറിൽ പിടിച്ചു ഒരു രാത്രി മുഴുവൻ കഴിഞ്ഞു.അച്ഛനും അമ്മയും സഹോദരങ്ങളും നഷ്ടപ്പെട്ട് അനാഥത്വത്തിലേക്ക് ഒറ്റ ദിവസം കൊണ്ട് വീണിരിക്കുയാണ് ഈ എട്ടു വയസ്സുകാരി.കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിനുസമീപമാണ് നാടിന് നടുക്കിയ ഈ സംഭവം.സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാക്കുറിപ്പിലും എഴുതി വെച്ചിട്ടാണ് സുരേഷ് കുമാർ അടുത്ത് കണ്ട മാവിൽ കയറി തൂങ്ങി മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ പ്രഭാതസവാരിക്ക് വീടിനു മുന്നിലൂടെ പോയ സമീപവാസി കിണറ്റിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേൾക്കുകയും സമീപത്തെ ചായക്കടയിൽനിന്ന് നാട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു.തുടർന്ന് ഫയർ ഫോഴ്സെത്തി മൃതദേഹങ്ങളെല്ലാം പുറത്തെടുത്തു.മരിച്ച വൈഗയും രക്ഷപ്പെട്ട വൈഷ്ണയും ഇരട്ടകളും കടങ്ങോട് സർക്കാർ എൽ.പി. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനികളുമാണ്. വൈശാഖി ഇതേ സ്‌കൂളിൽ ഒന്നാം ക്ലാസിലായിരുന്നു.തന്നെ കിണറ്റിൽ എറിയരുതെന്ന് അച്ഛനോട് കാലുപിടിച്ച് കരഞ്ഞെങ്കിലും മനസലിഞ്ഞില്ല. ഭാര്യയെയും മക്കളെയും കടങ്ങളുടെ ലോകത്ത് തനിച്ചാക്കി പോകില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അയാൾ.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച പിഞ്ചോമനയെ പിടിച്ച് കരഞ്ഞു കൊണ്ട് മോളെ അച്ഛന് ഒറ്റക്കാക്കി പോകാൻ കഴിയില്ലെന്ന് പറഞ്ഞു കിണറ്റിലേക്ക് എറിയുകയായിരുന്നു.സുരേഷ്‌കുമാർ ടൈൽസ് പണിക്കാരനായിരുന്നു. കുറി, പലിശയിടപാടുകളും ലോട്ടറി വിൽപ്പനയും ഉണ്ടായിരുന്നു. പലിശക്ക് കൊടുത്ത പണം തിരികെ കിട്ടാതായതോടെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായി. ഇതു തന്നെയാണ് കുടുംബത്തേയും കൊന്ന് ആത്മഹത്യയ്ക്ക് തീരുമാനിക്കാൻ കാരണം. അച്ഛന്റെയും അമ്മയുടെയും കൂടപ്പിറപ്പുകളുടെയും മരണം കൺമുന്നിൽ കണ്ട നടുക്കത്തിൽ നിന്ന് വൈഷ്ണവി മോചിതയായിട്ടില്ല. എന്നും ലോട്ടറി വിറ്റ് വരുമ്പോൾ പൊന്നുമക്കൾക്ക് പലഹാരപ്പൊതി സുരേഷ്‌കുമാർ കരുതുമായിരുന്നു.
അന്ന് കൊണ്ടുവന്നത് ഐസ് ക്രീം ആയിരുന്നു. കൂട്ടത്തിൽ ഉറങ്ങാനുള്ള ഗുളികയും. ഗുളിക മറ്റുള്ളവർ കഴിച്ചപ്പോൾ വൈഷ്ണവി വിസമ്മതിച്ചു. വിരയ്ക്കുള്ള മരുന്നാണെന്നാണ് കുട്ടികളോട് പറഞ്ഞത്. വൈഷ്ണവിക്ക് ഗുളിക പൊടിച്ചു നൽകുകയായിരുന്നു പിന്നീട്. എന്നാൽ കുട്ടി ഛർദ്ദിച്ചതിനാൽ ഇടയ്ക്കു ഉണർന്നു.ഇതിനുശേഷം രാത്രി 12 മണിയോടെയാണ് സുരേഷ് കുട്ടികളെ കിണറ്റിൽ എറിഞ്ഞത്.
പാതി മയക്കത്തിലായ സഹോദരിമാരെ കിണറ്റിൽ എറിയുന്നതും അമ്മ ചാടുന്നതും കണ്ട് ഭയന്ന് മൂന്നുതവണ കുതറി വീടിന് ചുറ്റും ഓടിയ വൈഷ്ണവിയെ സുരേഷ് പിടികൂടി ഒറ്റയ്ക്കാക്കി പോകാൻ കഴിയില്ലെന്ന് പറഞ്ഞു കിണറ്റിലേക്ക് ടുകയായിരുന്നു. കിണറ്റിലെ വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ കുട്ടിക്ക് കയറിൽ പിടിത്തം കിട്ടി. പുലർച്ചെ നാലു മണിയോടെ നാട്ടുകാർ രക്ഷിക്കുംവരെ കയറിൽ തൂങ്ങിക്കിടന്ന് കരഞ്ഞു. അങ്ങനെയാണ് കുട്ടി രക്ഷപെട്ടത്.അനാഥയാക്കപ്പെട്ടവൈഷ്ണവിയെ ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കളും നാട്ടുകാരും.
Post Your Comments