Gulf

അക്രമികള്‍ വെടിയുതിര്‍ത്ത് വന്‍ തുക കവര്‍ന്നു: ഡ്രൈവര്‍ക്കും സുരക്ഷാഭടനും ഗുരുതരപരിക്ക്

റിയാദ്: നഗരമധ്യത്തില്‍ വന്‍ കവര്‍ച്ച നടന്നു. മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ വാഹനം തകര്‍ത്ത് പണവുമായി കടന്നുകളയുകയായിരുന്നു. ബാങ്കിനുവേണ്ടി പണവുമായി പോ വാഹനമാണ് കവര്‍ച്ചാസംഘം തകര്‍ത്തത്. വാഹനത്തിലെ ഡ്രൈവര്‍ക്കും സുരക്ഷാഭടനും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു.

അല്‍ റാഇദിലാണ് സംഭവം നടന്നത്. അല്‍ രാജ്ഹി ബാങ്കിന്റെ അല്‍ റാഇദിലുള്ള വനിതശാഖയിലേക്ക് പണം കൊണ്ടുവന്ന കവചിത വാഹനമാണ് ആക്രമിക്കപ്പെട്ടത്. ഒരു കറുത്ത കാര്‍ വന്ന് പിറകിലിടിക്കുകയായിരുന്നു. കാറില്‍ നിന്ന് ചാടിയിറങ്ങിയ അക്രമി ബാങ്ക് വാഹനത്തിലേക്കും പിന്നീട് നാലുപാടും തുരുതുരാവെടിയുതിര്‍ത്തു. വാഹനം തുറന്ന് അക്രമി സംഘം പണവുമെടുത്തു കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ റോഡില്‍ ജനങ്ങളും മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു. വഴിയാത്രക്കാര്‍ പേടിച്ച് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്കും മതിലിനും പിന്നില്‍ ഒളിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന ഡ്രൈവറെയും ഭടനെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അക്രമി സംഘം വന്‍തുകയാണ് കൊള്ളയടിച്ചതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button