NewsIndia

ബ്ലഡ് ക്യാൻസർ ബാധിച്ച പെൺകുട്ടിയെ അധ്യാപകർ പീഡിപ്പിച്ചു – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 13 കാരി

 

ബിക്ക‍ാനീർ: രക്താർബുദം ബാധിച്ച പെൺകുട്ടിയെ 8 അധ്യാപകർ ചേർന്ന് 18 മാസം മുൻപ് പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ബിക്കാനീർ എന്ന സ്ഥലത്താണ് സംഭവം.കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. കുട്ടിയെ ഇവർ സ്‌കൂൾ വിട്ട ശേഷം ഒന്നര വർഷം മുൻപ് സ്‌കൂളിലേക്ക് വിളിപ്പിക്കുകയായിരുന്നു തുടർന്ന് കുട്ടിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ എടുത്തത് ഭീഷണിപ്പെടുത്തുയും ചെയ്തു. തുടർന്ന് 18 മാസത്തോളം പീഡനം തുടരുന്നതായും പല തവണ ഗർഭ നിരോധന ഗുളികകൾ കഴിപ്പിച്ചതായും പെൺകുട്ടി പറയുന്നു. കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം മാതാ പിതാക്കൾ അറിയുന്നത്.

പരിശോധനയിൽ കുട്ടിക്ക് ബ്ലഡ് ക്യാൻസർ ആണെന്നും അറിവായി. എന്നാൽ പരാതി കൊടുക്കാൻ പറ്റിയ മനസികാവസ്ഥയിലല്ല പിതാവെന്നാണ് റിപ്പോർട്ടുകൾ. പോലീസ് പറയുന്നത് എട്ടു പേരാൽ മാനഭംഗം ചെയ്യപ്പെട്ട കുട്ടി എന്ത് കൊണ്ട് അന്ന് തന്നെ വീട്ടിൽ വിവരം പറയാൻ മടിച്ചു എന്നതാണ്.കൂടുതൽ മെഡിക്കൽ പരിശോധന ഫലം വന്ന ശേഷം പ്രതികരിക്കാമെന്നും സർക്കിൾ ഇൻസ്‌പെക്ടർ ബൻവാരി ലാൽപറഞ്ഞു. പരാതി നൽകിയ പ്രതിപ്പട്ടികയിലുള്ള അധ്യാപകരിൽ ഒരാൾ തിരിച്ചു പെൺകുട്ടിയുടെ സഹോദരന്മാരുടെ പേരിലും കേസ് കൊടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button