വാഷിങ്ങ്ടൺ: ഒബാമ കെയറിന് ബദലായ ട്രംപ് കെയർ പരാജയപ്പെട്ടതിൽ റിപ്പബ്ലിക്കൻ എം.പിമാരെ പഴിചാരി ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായിരുന്നു ഒബാമ കെയർ ഉടച്ചുവാർത്തുകൊണ്ടുള്ള ട്രംപ് കെയർ.ഒബാമ കെയർ രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തമാണെന്നും താനത് ഉടച്ചുവാർക്കുമെന്നും തിരഞ്ഞെടുപ്പ് വേദികളിൽ ട്രംപ് പ്രസംഗിച്ചിരുന്നു. ഒബാമ കെയറിലെ പല വ്യവസ്ഥകളും, പുതിയ ആരോഗ്യ പദ്ധതിയിലും നിലനിൽക്കുന്നുവെന്ന വാദം ചൂണ്ടിക്കാട്ടി പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. വൈറ്റ്ഹൗസിൽ റിപ്പബ്ലിക്കൻ അംഗങ്ങളുമായി ട്രംപ് ചർച്ചയിലൂടെ പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.
ബിൽ പാസാകണമെങ്കിൽ 215 റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാൽ 20 ഓളം അംഗങ്ങൾ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ട്രംപിന് തന്റെ നീക്കത്തിൽ നിന്നും പിൻവാങ്ങേണ്ടിവരികയായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയെ തന്റെ വരുതിയിൽ നിർത്തിയിരുന്ന ട്രംപിന് ബില്ല് പാസാക്കാൻ കഴിയാതെ പോയത് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്.
Post Your Comments