കൊണ്ടോട്ടി: മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിൽ ദിവസേന മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതിയായ താമരശ്ശേരി അമ്പായത്തോട് പുത്തംപുരയ്ക്കല്‍ അഷ്റഫ് ദിവസം മൂന്നുകെയ്സ് ബിയര്‍ കുടിക്കുകയും ഒട്ടേറെ പായ്ക്കറ്റ് സിഗരറ്റ് വലിക്കുകയും ചെയ്യുന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ നൂറോളം കേസുകളിലെ പ്രതിയുമാണ്. അടച്ചിട്ട കടമുറികളുടെ ഷട്ടര്‍ പൂട്ടുപൊളിക്കാതെ കൈകൊണ്ട് ഉയര്‍ത്താനുള്ള ശക്തി അഷ്റഫിനുണ്ടെന്നും പോലീസ് വ്യക്തമാക്കി.
മോഷണത്തിന് കയറുന്ന വീടുകളിലായാലും കടകളിലായാലും സാധനങ്ങൾ നശിപ്പിക്കുന്നതാണ് ഇവരുടെ രീതി. സി.സി.ടി.വിയുള്ള സ്ഥലങ്ങളില്‍ ആദ്യം അവ നശിപ്പിക്കും. ആഡംബരഹോട്ടലുകളില്നിന്നാണ് സംഘം ഭക്ഷണം കഴിക്കാറ്. അഷ്റഫ് ചൈനീസ് ഭക്ഷണം മാത്രമാണ് കഴിക്കാറുള്ളു. അഷ്റഫിന്റെ കൂട്ടത്തിലുള്ള അശ്വിൻ കമ്പ്യൂട്ടര്‍ ബിരുദധാരിയാണ്. ഭവനഭേദനം, വാഹനമോഷണം, കടകളില്‍ മോഷണം, മാലപൊട്ടിക്കല്‍ തുടങ്ങിയവയാണ് ഇവരുടെ പതിവുകുറ്റകൃത്യങ്ങള്. ലഹരിക്ക് അടിമയായ യുവാക്കള്‍ ആഡംബരജീവിതത്തിന് പണം കണ്ടെത്താനാണ് മോഷണം നടത്തുന്നത്.
Post Your Comments