KeralaNews

കട്ടിലിന് തീ പിടിച്ച് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധ കത്തി ചാമ്പലായി

 

കട്ടപ്പന:കിടക്കക്കു തീ പിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധ കത്തി ചാമ്പലായി.​വൈദ്യുതി കണക്ഷനില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണെന്നാണ് നിഗമനം. ഇരട്ടയാര്‍ നത്തുകല്ല് സ്വദേശി അന്നമ്മ (88) ആണ് മരിച്ചത്.കിടക്കയും കട്ടിലും അടുത്തുകിടന്ന മറ്റൊരു കട്ടിലും കത്തിനശിച്ച നിലയിലാണ്.സമീപവാസിയായ മോഹനന്‍ എന്ന ആളാണ് അന്നമ്മയുടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് വന്നു നോക്കിയപ്പോൾ സംഭവം കണ്ടത്. തുടർന്ന് അടുത്ത് താമസിക്കുന്ന അന്നമ്മയുടെ മകന്റെ വീട്ടിൽ വിവരമറിയിക്കുകയായിരുന്നു.

മകന്റെ മകനായ ജോബിളുംമോഹനൻ നായരും ചേർന്ന് പൂട്ടിയിട്ടിരുന്ന വിടിന്‍റെ ജനല്‍ഗ്ളാസ് തകര്‍ത്ത് വെള്ളമൊഴിച്ചു തീയണച്ചു.അപ്പോഴേക്കും അന്നമ്മ മരിച്ചിരുന്നു. രാവിലെ 7 . 30 വരെ മകൻ പോപ്പ് അടുത്തുണ്ടായിരുന്നതായും പോപ്പ് വീടു പൂട്ടി പള്ളിയില്‍ പോയ ശേഷമായിരുന്നു അപകടം നടന്നതെന്നുമാണ് റിപ്പോർട്ട്.മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button