യുവത്വത്തിന് ഹരമായി പുതിയ പതിപ്പില്‍ ഹോണ്ട ഡിയോ എത്തുന്നു. ആക്ടീവ ഫോര്‍ ജി, ഏവിയേറ്റര്‍ എന്നിവയ്ക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 4 എഞ്ചിന് നിലവാരവും, ചെറിയ രൂപ മാറ്റം കൈവരിച്ച ഡിയോയുടെ പതിപ്പായിരിക്കും ഹോണ്ട പുറത്തിറക്കുക. സർക്കാരിന്റെ പുതിയ നിയമ പ്രകാരം ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 എഞ്ചിന്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് എന്നിവ ഉൾപ്പെടുത്തിയുള്ള ഡിയോയാണ് നിരത്തിലെത്താൻ ഒരുങ്ങുന്നത്.
ന്യൂജെന്‍ ബോഡി ഗ്രാഫിക്സിനൊപ്പമുള്ള പുതിയ ഫ്രണ്ട് അപ്രോണും ലൈറ്റിങ് സിസ്റ്റവും,കളര്‍ ഓപ്ഷനും ഡിയോയെ കൂടുതൽ സുന്ദരനാക്കുന്നു എന്ന് ഹോണ്ട അവകാശപ്പെടുന്നു.നിലവിലെ എഞ്ചിൻ പരിഷ്കരിക്കുന്നതല്ലാതെ കരുത്തില്‍ മാറ്റമുണ്ടാകില്ല 109.2 സിസി എഞ്ചിന് 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.77 എന്‍എം ടോര്‍ക്കുമേകും. ഈ മാസം അവസാനത്തോടെ 2017 ഡിയോ വിപണിയിലെത്തുമെന്നാണ് സൂചന. നിലവിലുള്ള ബിഎസ് 3 മോഡലിനെക്കാള്‍ പുതിയ ഡിയോക്ക് വില ഉയര്‍ന്നേക്കും. ഏകദേശം 50000 രൂപയായിരിക്കും ഡല്‍ഹി എക്സ്ഷോറൂം വില.
Post Your Comments