ലക്‌നൗ: പീഡനത്തിനിരയായ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. 23കാരിയാണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലാണ് സംഭവം. കോളേജിലേക്ക് പോകുന്ന വഴി പെണ്‍കുട്ടിയെ ചിലര്‍ ചേര്‍ന്ന് അപമാനിച്ചിരുന്നു. ഇക്കാര്യം പെണ്‍കുട്ടി രക്ഷിതാക്കളോട് പറയുകയും അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
എന്നാല്‍, പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയും പീഡപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മനംനൊന്ത് പെണ്‍കുട്ടി വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.
സംഭവത്തിനെതിരെ നടപടിയെടുക്കാത്ത സംഭവം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് വിലയിരുത്തി. പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി.
Post Your Comments