
തിരുവനന്തപുരം: പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറില്‍ മോഡല്‍ പരീക്ഷയിലെ 43 മാർക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് ആരോപണം.ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്ക് പരീക്ഷയില്‍ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു വന്നെന്ന പരാതി വൻ വിവാദം ആയിരുന്നു.തുടര്‍ന്ന് കണക്ക് പരീക്ഷ മാര്‍ച്ച് 30 ന് രണ്ടാമത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിനെ തുടർന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രതിഷേധവും നടത്തുന്നതിനിടെയാണ് പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ 43 മാർക്കിന്റെ ചോദ്യം ആവർത്തിച്ചു കണ്ടത്.
Post Your Comments