അബുദാബി: റോഡില്‍ സ്റ്റണ്ട് ഷോ നടത്തിയ യുവാവിന് ശിക്ഷ ലഭിച്ചു. മൂന്ന് മാസം പൊതുനിരത്ത് വൃത്തിയാക്കണമെന്നാണ് ശിക്ഷ. നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനവുമായി യുവാവ് റോഡില്‍ സ്റ്റണ്ട് ഷോ നടത്തുകയായിരുന്നു. ഇങ്ങനെയൊരു ശിക്ഷ ഇതാദ്യമായാണ്.
മൂന്നുമാസം പൊതുവഴികളും നിരത്തുകളും തൂത്തുവാരണം. ഇതിനു പുറമേ 17000 ദിര്‍ഹം പിഴയും കോടതി ചുമത്തി. തൊഴില്‍രഹിതനായ ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നുമാസത്തേക്ക് പിടിച്ചുവയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ മഴ വകവയ്ക്കാതെ സാഹസികമായാണ് യുവാവ് വാഹനമോടിച്ചത്. പരിധിവിട്ട് വാഹനമോടിക്കുന്നതിന്റെ വീഡിയോ ദൃശ്യം അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണ ആറുമാസം തടവോ പിഴയോ ആണ് കോടതികള്‍ ശിക്ഷ വിധിക്കാറുള്ളത്. 2016 / 6 നമ്പര്‍ നിയമ ഭദഗതി പ്രകാരമാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചത്.
Post Your Comments