തിരുവന്തപുരം: ജിഷ കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് .കേസന്വേഷണത്തില്‍ ആദ്യാവസാനം വന്‍വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചു. എഫ്‌ഐആര്‍ തയ്യാറാക്കിയതുമുതല്‍ മുന്‍വിധിയോടെയാണ് അന്വേഷണം നടത്തിയത്. തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.
ജിഷ വധക്കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ നേരത്തെ വിജിലന്‍സിന് പരാതി ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തെ സംസ്ഥാന പൊലീസ് എതിര്‍ക്കുകയും ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് ഡിജിപി തള്ളുകയും ചെയ്തിരുന്നു.
Post Your Comments