ശ്രീനഗര്‍: വീണ്ടും ജമ്മുകശ്മീരില്‍ ഭീകരസാന്നിദ്ധ്യം. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് രണ്ട് ഭീകരര്‍ എകെ 47 തോക്കുകള്‍ തട്ടിയെടുത്തു. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന്‍ ഭീകരരാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. ഒരു ഭീകരന്‍ പോലീസ് പിടിയിലായിട്ടുണ്ട്.
വിദഗ്ധ സംഘം പോലീസ് സ്ഥലതെത്തി സ്‌റ്റേഷനില്‍ പരിശോധന നടത്തി. ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൈന്യവും പോലീസും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരര്‍ ശ്രീനഗര്‍ ജയില്‍ ഡിഎസ്പി അബ്ദുള്‍ ബത്തിന്റെ വാഹനം തീവച്ചു. നേരത്തേയും ഇദ്ദേഹത്തിന് ഭീകരാക്രമണ ഭീഷണിയുയര്‍ന്നിരുന്നു.
Post Your Comments