സൈബര്‍ ലോകത്ത് കുപ്രസിദ്ധമായിരുന്ന പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വാര്‍ത്ത. സിപിഎമ്മിന്റെ ചാവേറായി ഫേസ്ബുക്കില്‍ നിറഞ്ഞുകത്തിയ പോരാളി ഷാജി സ്വയം ജീവനോടുക്കിയതോ അതോ കൊന്നതോ എന്ന ചര്‍ച്ചകളും ചൂടുപിടിക്കുന്നുണ്ട്. ഒന്ന് ഉറപ്പിക്കാം, ജീവക്കാന്‍ ഒരുപാട് കൊതി ഉണ്ടായിരുന്ന ഷാജി സ്വയം ചാകില്ല. അതുകൊണ്ട് തന്നെ കൊന്നതാണെന്ന് പകല്‍ പോലെ വ്യക്തം. എങ്കില്‍ പിന്നിലാര് ? അത്
ആലോചിച്ചും തല ചൊറിയണ്ട കാര്യം ഇല്ല. ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ!
ഇതോടെ സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ യുദ്ധം പുതിയ തലത്തിലെത്തിയിരിക്കുകയാണ്. കേരളത്തില്‍ ബിജെപിയേക്കാള്‍ ശക്തി സിപിഎമ്മിന് ഉണ്ടെങ്കിലും, സൈബര്‍ ലോകത്തെ പോരാട്ടത്തില്‍ എന്നും മേല്‍ക്കൈ നേടിയിരുന്നത് ബിജെപി വാരിയേഴ്സ് തന്നെയാണ്. അത് അവര്‍ ഒരിക്കല്‍ കൂടി അരക്കെട്ടിട്ട് ഉറപ്പിച്ചു. പടനായകന്‍ നഷ്ടപ്പെട്ട പടയാളികളുടെ അവസ്ഥയിലാണ് സിപിഎം വാരിയേഴ്സ് ഇപ്പോള്‍. കാരണം, സിപിഎമ്മിനെ പിന്തുണക്കാന്‍ സ്വയം പ്രഖ്യാപിത പോരാളിയായി സൈബര്‍ ലോകത്ത് കടന്നുവന്നനാണ് ഷാജി. നെറികേടുകള്‍ തുടര്‍ക്കഥയായി നടത്തി അവന്‍ നേതാവുമായി. ചതിവും വഞ്ചനയും കൗശലവും മുഖമുദ്രയായി കൊണ്ടുനടന്ന ഷാജി എങ്ങനെയാണ് തങ്ങളുടെ നേതാവായതെന്ന് സൈബര്‍ ലോകത്തെ സിപിഎം അനുഭാവികള്‍ക്ക് പോലും അറിയില്ല. രാഷ്ട്രീയ എതിരാളികളെ തുടര്‍ച്ചയായി തേജോവധം ചെയ്ത് അവന്‍ അവരുടെ മനസുകളെ കീഴടക്കി. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകള്‍ നോക്കാത്തവര്‍ പോലും ഷാജിയെ കൃത്യമായി വീക്ഷിച്ചിരുന്നു. തങ്ങളെ പറ്റി പുതിയ നുണ എന്തെങ്കിലും വിളിച്ചു കൂവിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും അവന് ലൈക്കടിച്ചു. ചായക്കടയില്‍ വെടിവട്ടം പറയുന്ന പൊങ്ങച്ചക്കാരനായ പഴയ പട്ടാളക്കാരനെ പോലെ ഷാജി സ്വയം അഭരമിച്ചു. അതുകൊണ്ട് തന്നെ പോരാളി ഷാജി എന്നത് സിപിഎം അനുഭാവികള്‍ക്ക് ഒരു സൈന്യാധിപന്‍ മാത്രം ആയിരുന്നില്ല. ഏട്ടനും അനുജനുമായിരുന്നു. അവരുടെ മനസ് അറിയുന്ന അച്ഛനായിരുന്നു. ആഗ്രഹങ്ങള്‍ സാധിച്ചു തരുന്ന മകനായിരുന്നു. അങ്ങനെ ഒരാളെയാണ്
വെട്ടി വീഴ്ത്തിയത്. പെറ്റ തള്ളപോലും സഹിക്കില്ല എന്ന് പറയുന്നതാണ് സത്യം!
പക്ഷേ , പോരാളി ഷാജി കൊല്ലപ്പെട്ടതില്‍ സന്തോഷിക്കുന്ന നിരവധി ആളുകളും സൈബര്‍ ലോകത്തുണ്ട്. കാരണം, അവന്‍ ചെയ്തു കൂട്ടിയ പാപങ്ങള്‍ അത്ര വലുതായിരുന്നു.
പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത ദുശാസനന്‍ ഇതിലും മാന്യനായിരുന്നെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. കാരണം യുദ്ധ നീതി എന്നൊന്നുണ്ട്. പോര്‍ക്കളത്തില്‍ അത് പാലിക്കുന്നതാണ് മര്യാദ. പക്ഷേ , ഷാജി ഒരിക്കലും അങ്ങനെ ആയിരുന്നില്ല. യാതൊരു തെളിവും ഇല്ലാതെയും ആരെയും ആക്ഷേപിക്കും. പച്ചത്തെറി പരസ്യമായി വിളിക്കും. നാലാം കിട ക്രിമിനലുകളേക്കാള്‍ തരം താഴും. അസഭ്യ ഭാഷയില്‍ പി.എച്ച്.ഡി എടുത്ത ഷാജിയുടെ പദപ്രയോഗങ്ങള്‍ മാന്യന്‍മാരായ സിപിഎം പോരാളികള്‍ക്ക് പോലും അലോസരം ഉണ്ടാക്കിയിരുന്നു. അതിനപ്പുറം സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരെ പോലും ഷാജി അപമാനിച്ചു. വ്യക്തിഹത്യ നടത്തി. വെല്ലുവിളിച്ചു. നല്ലതായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ കരിവാരിത്തേച്ചു. അനേകരുടെ ആരാധനാ പാത്രമായ മാതാ അമൃതാനന്ദമയി ദേവിയേയും ഇടപ്പള്ളി അമൃത ആശുപത്രിയേയും നട്ടാല്‍ മുളക്കാത്ത നുണ പറഞ്ഞ് ആക്ഷേപിച്ചാണ് ഇവന്‍ പോരാട്ട രംഗത്ത് ചുവടുറപ്പിച്ചത്.
യാതൊരു ഭീഷണിക്കോ പ്രേരണകള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങാത്തവനെന്ന് ദശാബ്ദങ്ങളായി തെളിയിച്ച ഈസ്റ്റ് കോസ്റ്റ് ഉടമ വിജയന്‍ ഈസ്റ്റ് കോസ്റ്റിനെയും ഇവന്‍ അപമാനിച്ചു. ദേശീയതക്ക് ഒപ്പം നിന്ന് സത്യസന്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയുടെ നിലപാടാണ് ഇവനെ ചൊടിപ്പിച്ചത്. അതിന് ഇവന്‍ നല്‍കിയ പണി കേട്ട് സൈബര്‍ ലോകം ഒന്നടങ്കം ചിരിച്ചു പോയി. കാരണം, ഇങ്ങനെ വാര്‍ത്തകള്‍ എഴുതാന്‍ ആരൊക്കെയോ ചേര്‍ന്ന് വളരെ പാവപ്പെട്ടവനായ ഈസ്റ്റ് കോസ്റ്റ് വിജയന് 85 ലക്ഷം രൂപ സംഭാവന കൊടുത്തത്രേ. ഒരു കോടിക്ക് 15 ലക്ഷത്തിന്റെ കുറവ് ! എന്തായാലും ഷാജിയുടെ നുണയെ തമാശയായി എടുത്ത് ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുത്ത വിജയന്‍ ഈസ്റ്റ് കോസ്റ്റിന്റെ മറുപടിയും സൈബര്‍ ലോകം ആസ്വദിച്ചു. അങ്ങനെ എത്രയോ ആളുകളെ ഷാജി വേട്ടയാടിയിരിക്കുന്നു. മരിച്ച് മണ്‍മറഞ്ഞവരെ പോലും ഷാജി വെറുതെ വിട്ടിരുന്നില്ല.
ഷാജിയുടെ വൃത്തികേടുകള്‍ പരിധി വിട്ടപ്പോഴാണ് ബിജെപിയുടെ ചുണക്കുട്ടികള്‍ ‘പണി’ കൊടുക്കാനിറങ്ങിയത്. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം ലൈക്കുകള്‍ ഉണ്ടായിരുന്ന ഒരു ഫേസ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചത്. ഇതത്ര നിസാരമല്ലെന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് അറിയാം. അസാദ്ധ്യം എന്ന് തോന്നിയിരുന്ന ഒരു സത്കര്‍മ്മമാണ് ഇവര്‍ ചെയ്തതെന്ന് സോഷ്യല്‍ മീഡിയയിലെ നിക്ഷ്പക്ഷ വാദികളും പറയുന്നത്. അതേ, പോരാളി ഷാജി നാടു നീങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി തലയുയര്‍ത്തി നടക്കാം.
Post Your Comments