തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 30നു നടത്താനിരുന്ന 24 മണിക്കൂർ വാഹന പണിമുടക്ക് 31ലേക്കു മാറ്റി. അന്നേദിവസം എസ്.എസ്.എൽ.സി കണക്കുപരീക്ഷ നടക്കുന്നതിനാലാണിത്. ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബി.എം.എസ് ഒഴികെയുള്ള സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
Post Your Comments