ദുബായ് : ദുബായിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്ന യുവാവാണ് ഫ്‌ളാറ്റില്‍ നടന്ന കൊലപാതകത്തിന് അറസ്റ്റിലായത്. ഇയാളെ 15 വര്‍ഷത്തെ ജീവപര്യന്തത്തിനും അതോടൊപ്പം നാടുകടത്തലിനും ദുബായ് കോടതി ശിക്ഷ വിധിച്ചു. കൊലയ്ക്കുള്ള കാരണം ഇങ്ങനെ : 32 വയസുള്ള ഫിലിപ്പിനോ യുവാവ് ക്ലീനിംഗ് സ്റ്റാഫ് ആയി ജോലി നോക്കിയിരുന്ന ഹോട്ടലില്‍ നിന്ന് ജോലി രാജിവെച്ചിരുന്നു. എന്നാല്‍ ജോലിയില്‍ നിന്നും പിരിഞ്ഞുപോകുന്നതിനു മുന്‍പ് ആറായിരം ദിര്‍ഹം ഹോട്ടലില്‍ കെട്ടിവെയ്ക്കണമെന്ന് മാനേജ്‌മെന്റ് യുവാവിനോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇയാള്‍ കാര്യം ധരിപ്പിയ്ക്കാന്‍ ബോസിന്റെ ഫ്‌ളാറ്റിലെത്തുകയായിരുന്നു. എന്നാല്‍ ബോസിന്റെ മരുമകള്‍ മാത്രമാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. ഇത്രയും തുക തനിയ്ക്ക് കെട്ടിവെയ്ക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. മാനേജ്‌മെന്റിന്റെ നയത്തില്‍ നിന്ന് യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകില്ലെന്നറിയിച്ച മരുമകളെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇയാള്‍ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി പൊലീസിനെ വിളിപ്പിക്കുകയായിരുന്നു. പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്ത്. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു കൊലപാതകം നടന്നത്.
Post Your Comments