
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാൻ നിർദേശം. ഒരു ലൈന്‍സ് റദ്ദാക്കപ്പെട്ടാല്‍ കൈവശമുള്ള മറ്റൊരു ലൈസന്‍സ് ഉപയോഗിച്ച് നിയമലംഘനം നടത്തുന്നത് തടയാനാണ് പുതിയ നിർദേശം. ഒക്ടോബര്‍ മാസം മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
ഇഷ്യൂ ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ക്കായി കേന്ദ്രീകൃത ഡേറ്റാബേസും ഇനിമുതല്‍ ഉണ്ടാകും. അപേക്ഷകന്റെ പേരില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ ലൈസന്‍സ് ഉണ്ടോയെന്ന് അറിയാന്‍ രാജ്യത്തെ ഏതൊരു ആര്‍ടിഒയ്ക്കും ഏതുസമയത്തും ഡേറ്റാബേസ് ആക്‌സസ് ചെയ്യാന്‍ കഴിയും.ഇതിനായി നടപടിക്രമങ്ങളിൽ സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം ആരംഭിച്ചു.
Post Your Comments