കായംകുളം: വാഹനപരിശോധന എല്ലായിടത്തും കര്‍ശനമാക്കിയിരിക്കുകയാണ്. ട്രാഫിക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇപ്പോള്‍ ആര്‍ക്കും പോകാന്‍ സാധിക്കില്ല. ഇതിനിടയിലാണ് ഒരു ബൈക്ക് യാത്രികന് നിര്‍ത്താതെ പോയത്. വാഹനപരിശോധന ദൂരെ നിന്ന് കണ്ട യുവാവ് നിര്‍ത്താതെ പോകുകയായിരുന്നു.
കായംകുളം ചൂനാട്ടാണ് സംഭവം. നിര്‍ത്താതെപോയ ബൈക്ക് യാത്രക്കാരനെ പോലീസ് എറിഞ്ഞുവീഴ്ത്തി. അബോധാവസ്ഥയിലായ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയും വന്നു. കറ്റാനം സ്വദേശി നിസാമിനാണ് പരിക്കേറ്റത്.
Post Your Comments