തിരുവനന്തപുരം: എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ കണക്ക് പരീക്ഷ ഒരുതവണകൂടി എഴുതണം. സമാന ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് കഴിഞ്ഞ പരീക്ഷ റദ്ദാക്കിയത്. ഈ മാസം 30ന് വീണ്ടും നടത്താനാണ് തീരുമാനം.
ചോദ്യപേപ്പര്‍ സംബന്ധിച്ച പ്രശ്‌നം പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പുതിയ തീരുമാനമായത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് അന്വേഷണ ചുമതലയെന്നും മന്ത്രി അറിയിച്ചു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് മലപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ഉയര്‍ന്നത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറുമായി എസ്എസ്എല്‍സി കണക്ക് പരീക്ഷാ ചോദ്യപേപ്പറിന് ഏറെ സാമ്യമുണ്ടെന്നാണ് പരാതി. ഇതേ തുടര്‍ന്നാണ് വീണ്ടും പരീക്ഷ വെക്കാന്‍ തയ്യാറായത്. കൂടാതെ, കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പര്‍ കടുകട്ടിയായിരുന്നു. ഭൂരിഭാഗം ചോദ്യങ്ങളും സിലബസിനു പുറത്തുള്ള ചോദ്യമായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഈ വരുന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് പരീക്ഷ നടക്കും.
Post Your Comments