Gulf

ദുബായ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നു

ദുബായ്: വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി ദുബായ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യങ്ങളാണ് ദുബായ് അധികൃതര്‍ ഒരുക്കി കൊടുക്കുന്നത്. സ്റ്റുഡന്റ് പാര്‍ക്കിംഗ് എന്ന കാര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായി നല്‍കും.

ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നതിന്റെ പ്രധാന ലക്ഷ്യം, വിദ്യാര്‍ത്ഥി ഏത് കോളേജില്‍, ഏത് സര്‍വ്വകലാശാലയില്‍ പഠിക്കുന്നു എന്നറിയാന്‍ കൂടിയാണ്. ഇത് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ മറ്റൊരു പ്രധാന ലക്ഷ്യം കൂടിയാണ്. ഇത് ജനങ്ങള്‍ക്ക് ആശ്വാസകരമാകും എന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പാര്‍ക്കിംഗ് കാര്‍ഡ് ഉപയോഗിച്ച് കോളേജിന്റെ 500 മീറ്ററിനുള്ളില്‍ വരെ വാഹനം പാര്‍ക്ക് ചെയ്യാവുന്നതാണ്.

മൂന്നു മാസത്തിന് 300 രൂപ നല്‍കണം. വിദ്യാര്‍ത്ഥികള്‍ അതത് സര്‍വ്വകലാശാലയില്‍ ഇതിനുള്ള അപേക്ഷ നല്‍കാം. അപേക്ഷ നല്‍കുന്നതിനൊപ്പം ഡ്രൈവിംഗ് ലൈസന്‍സ്, വാഹനത്തിന് ബുക്കും പേപ്പറും, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. പാര്‍ക്കിംഗ് കാര്‍ഡില്‍ കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരിക്കണം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, ടൈപ്പ് ഓഫ് കാര്‍ഡ്, തീയതി, അനുവദിക്കപ്പെട്ട സ്ഥലം എന്നിവ ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button