ബി.എസ്.എന്‍.എല്‍ കണക്ഷന്‍ ഉണ്ടായിരുന്നിട്ടും കമ്പനിയുടെ ജി.എസ്.എം ഡാറ്റ സര്‍വീസുകള്‍ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഒരു ജി.ബി സൗജന്യ ഡാറ്റ നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണാര്‍ഥവും പ്രീപെയ്ഡ് മൊബൈല്‍ സര്‍വീസുകള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുമാണ് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ നല്‍കാന്‍ തീരുമാനിച്ചതെന്ന് ബി.എസ്.എന്‍.എല്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയിലെമ്പാടുമുള്ള, ബി.എസ്.എന്‍.എല്‍ സിം ഉണ്ടായിട്ടും ബി.എസ്.എന്‍.എല്‍ ഡാറ്റ സേവനം ഉപയോഗിക്കാത്ത എല്ലാ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കും സൗജന്യ ഓഫര്‍ ലഭിക്കും.
ഈ മാസമാദ്യം പ്രതിമാസം 339 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ നല്‍കുന്ന പുതിയ ഓഫര്‍ ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നിലവില്‍ ജിയോ വാഗ്ദാനം ചെയ്യുന്ന ഡാറ്റയുടെ ഇരട്ടിയാണ്. കൂടാതെ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാത്ത സൗജന്യ കോളുകളും മറ്റ് നെറ്റ്‌വര്‍ക്കിലേക്ക് പ്രതിദിനം 25 മിനിറ്റ് സൗജന്യ കോളുകളും ഈ ഓഫറിനൊപ്പം ബി.എസ്.എന്‍.എന്‍ നല്‍കുന്നു. 25 മിനിറ്റിന് ശേഷമുള്ള ഓരോ മിനിറ്റിനും 25 പൈസ നല്‍കേണ്ടിവരും.
Post Your Comments