ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്മീർ മോചിപ്പിക്കണമെന്ന ഇന്ത്യൻ നിലപാടിൽ ആശങ്കയോടെ ചൈനയും.പാക്കിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീർ മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാകുക മാത്രമാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന ഇന്ത്യയുടെ മറുപടിയാണ് പാകിസ്ഥാനും ഒപ്പം ചൈനയ്ക്കും ആശങ്ക പടർത്തിയത്.കാശ്മീരിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാത്ത ഇന്ത്യ അവസരം കിട്ടിയാല്‍ അധിനിവേശ കാശ്മീര്‍ പിടിച്ചെടുക്കുമെന്ന് തന്നെയാണ് പാക് ഭരണകൂടം കരുതുന്നത്.
ചൈനയുടെ ആശങ്ക പാകിസ്ഥാനുമായി വളരെയേറെ അടുത്ത ബന്ധം പുലർത്തുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിലൂടെ നിര്‍മിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടനാഴിക്ക് ഇന്ത്യ നിലപാട് കടുപ്പിച്ചാല്‍ തിരിച്ചടിയാകുമോയെന്നാണ്. ഇന്ത്യ കടുപ്പിച്ചൊരു നിലപാടെടുത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഇടപെടലില്‍ കലാശിക്കുമെന്നാണ് ചൈന കരുതുന്നത്. മേഖലയില്‍ സംഘര്‍ഷാവസ്ഥയുണ്ടായാല്‍ ഇന്ത്യക്ക് അനുകൂലമായ നിലപാട് തന്നെയായിരിക്കും റഷ്യയും സ്വീകരിക്കുക എന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്.
ലോകശക്തിയാണെങ്കിലും അമേരിക്കയും റഷ്യയും പിന്തുണയ്ക്കുന്ന ഒരു രാജ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് ചൈനയെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കു കൂട്ടൽ.അതെ സമയം ഇന്ത്യയാകട്ടെ സൈനിക ശേഷി വര്ദ്ധിപ്പിച്ചുംചൈനയുടെ പ്രഖ്യാപിത ശത്രുവായ വിയറ്റ്നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സഹകരണം വര്‍ദ്ധിപ്പിച്ചും വെല്ലുവിളികളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന സന്ദേശവും നൽകിക്കഴിഞ്ഞു.
പാക്കിസ്ഥാന് ചൈന നല്കുന്ന പിന്തുണയും ചൈനീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്ന ഇടപെടലുകളും ഇന്ത്യയെ പ്രകോപിപ്പിക്കുന്നുണ്ട്.ഇന്ത്യയില്‍ നാശം വിതച്ച പാക് കൊടും ഭീകരന് അനുകൂലമായി പോലും പരസ്യമായ നിലപാട് സ്വീകരിക്കുന്ന ചൈനയോട് ഒരു വിട്ടുവീഴ്ചയും വേണ്ടന്ന നിലപാടിലാണ് ഇന്ത്യ.
Post Your Comments