ന്യൂ ഡൽഹി ; കേരളത്തിൽ പുതിയ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചു. കണ്ണൂരും തൃശൂരുമാണ് പുതുതായി അനുവദിച്ച പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധനവ് കണക്കിലെടുത്താണ് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചത്. നിലവിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് സംസ്ഥാനത്തെ മറ്റ് പരീക്ഷാകേന്ദ്രങ്ങള്‍. പുതിയ രണ്ട് കേന്ദ്രങ്ങൾ അനുവദിച്ചതോടെ കേരളത്തില്‍ അഞ്ച് പരീക്ഷാകേന്ദ്രങ്ങളാവും ഇനി ഉണ്ടാവുക. രാജ്യത്ത് ആകെ 23 നഗരങ്ങളില്‍ കൂടി പുതുതായി നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
പുതിയ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചതിനാൽ നിലവിലെ ഓപ്ഷനുകളില്‍ മാറ്റം വരുത്താനുള്ള സൗകര്യം ഔദ്യോഗിക വെബ്സൈറ്റില്‍ (cbseneet.nic.in ) ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച വരെ അപേക്ഷാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 1,35,104 വിദ്യാര്‍ത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
Post Your Comments