NewsIndiaInternational

അമേരിക്കയില്‍ കൊല്ലപ്പെട്ട യുവതിയുടെയും മകന്റെയും മരണത്തിൽ ഭർത്താവ് പ്രതിയെന്ന് ബന്ധുക്കൾ

 

ഹൈദരാബാദ്: അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും മകനും മരിച്ച സംഭവം കൊലപാതകമെന്നും ഭര്‍ത്താവ് തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നും ബന്ധുക്കൾ.ശശികലയുടേയും മകന്റേയും ദേഹത്ത് നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് ഹനുമന്ദറാവുവാണ് ഭാര്യയും കുഞ്ഞും മരിച്ച്‌ കിടക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്.

ഹനുമന്ദറാവുവിന് കുറച്ച്‌ വര്‍ഷങ്ങളായി ഒരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും ഇവരോടൊപ്പം ജീവിക്കാനായി ഭാര്യയേയും മകനേയും ഒഴിവാക്കാനാണ് കൊല നടത്തിയത് എന്നുമാണ് ശശികലയുടെ അച്ഛന്‍ വെങ്കടേശ്വര റാവു ആരോപിക്കുന്നത്.ഏതാനും വര്‍ഷങ്ങളിയി ഹനുമന്ദറാവുവിന്റെ അവിഹിത ബന്ധത്തിന്റേ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.ഹനുമന്ദ റാവുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button