മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ഗുരുതര വീഴ്ചയെന്ന് കളക്ടർ.ഫോം നന്പര്‍ 26ല്‍ പതിനാലാമത്തെ കോളത്തില്‍ ആശ്രിത സ്വത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി അത് പൂരിപ്പിച്ചില്ല.ഇത് ഗുരുതര വീഴ്ചയാണെങ്കിലും പത്രികയ്‌ക്കെതിരെ ആരെങ്കിലും കോടതിയിൽ പോയാൽ പത്രിക തള്ളുമെന്നും കളക്‌ടർ അറിയിച്ചു.
നിലവിലുള്ള നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷനു പത്രിക സ്വീകരിക്കാനാകുമെങ്കിലും കോടതിയുടെ ഇടപെടലുണ്ടായാൽ മറിച്ചൊരു തീരുമാനം ഉണ്ടാവുമെന്നും കളക്ടർ പറഞ്ഞു.പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുന്നതിനിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കാന്‍ അനുവദിക്കണമെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുവദിക്കില്ലെന്നു ബി.ജെ.പിയും എല്‍.ഡി.എഫും സ്വതന്ത്രസ്ഥാനാര്‍ഥികളും പറഞ്ഞു.ഒരു മണിക്കൂർ തർക്കത്തിന് ശേഷം അപൂർണ്ണമായ പത്രിക റിട്ടേണിങ് ഓഫീസർ സ്വീകരിച്ചതും വിവാദമായി.
കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് സംസ്ഥാന, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്കും ഹൈക്കോടതിയിലും ബി.ജെ.പി. പരാതി നല്‍കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെ പൂര്‍ത്തിയായി. ഒന്‍പതുപേരുടെ പത്രികകള്‍ സ്വീകരിച്ചു. മൂന്ന് ഡെമ്മി സ്ഥാനാര്‍ഥികളുടേത് ഉള്‍പ്പെടെ ഏഴ് പേരുടേത് തള്ളി. കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചതിനാൽ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയും ചെയ്തു
Post Your Comments