ഡൽഹി: നാല് മാസത്തോളം പാകിസ്ഥാന്‍ സൈന്യം തടങ്കലില്‍ വെച്ച ശേഷം വിട്ടയച്ച ഇന്ത്യന്‍ സൈനികന്റെ വെളിപ്പെടുത്തലുകള്‍. ഉറി ആക്രമണത്തിനിടയില്‍ അബദ്ധത്തിൽ അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ആര്‍മി തടങ്കലാക്കിയ ചന്തു ബാബു ചാവനാണ് കൊടിയ പീഡനങ്ങളെപ്പറ്റി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരുഘട്ടത്തിൽ തന്നെയൊന്നു കൊന്നുതരൂ എന്നു പോലും പാക്ക് സൈനികരോട് യാചിക്കേണ്ടി വന്നതായി ചൗഹാൻ പറഞ്ഞു.മരണമുറപ്പിച്ചാണ് അവരുടെ കസ്റ്റഡിയിൽ കഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജനുവരി 21നാണ് 22കാരനായ ചന്തു ബാബു ചാവനെ പാകിസ്ഥാന്‍ ആര്‍മി ഇന്ത്യയ്ക്ക് കൈമാറുന്നത്. 19 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ കൊയ്ത ഉറി ഭീകരാക്രമണത്തിന് പത്ത് ദിവസം ശേഷം സെപ്തംബര്‍ 29നാണ് ജമ്മു കശ്മീരിലെ പുഞ്ച് പ്രവിശ്യയില്‍ നിയമിച്ചിരുന്ന ചന്തു ബാബുവിനെ അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ സൈന്യം പിടിച്ചു കൊണ്ട് പോയത്.
ദേഹപരിശോധനയ്ക്കായി അവര്‍ എന്റെ തുണികളെല്ലാം ഉരിഞ്ഞ് എന്നെ വിവസ്ത്രനാക്കി, കറുത്ത കയര്‍ കൊണ്ട് ബന്ധിച്ച് ഒരു വണ്ടിയില്‍ കയറ്റി എന്നെ കൊണ്ടുപോയി. ഇരുട്ട് മുറിയില്‍ താമസിപ്പിച്ചു. ആ മുറിയില്‍ തന്നെയായിരുന്നു പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. ചന്തു ബാബു പറഞ്ഞു. മുറിയിലെ ഭിത്തിയില്‍ തലയടിച്ചു മരിക്കാന്‍ ശ്രമിച്ച എന്നെ അവര്‍ മയക്ക് മരുന്ന് കുത്തി വച്ചു ഉറക്കി. രാവിലെയാണോ രാത്രിയാണോ എന്നും പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് ആര്‍മി ഇന്ത്യന്‍ സൈനികരോട് ചെയ്യുന്ന ക്രൂരതകളെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചന്തു ബാബു.
Post Your Comments