ബെയ്ജിംഗ്: രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ നിരവധിപേർ മരിച്ചു. ചൈനയിലെ ഹെനൻ പ്രവിശ്യയിലെ ഖനികളിലാണ് അപകടമുണ്ടായത്. ഖനികളിൽ നിന്ന് പുക ഉയർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ആദ്യം ലിംഗ്ബാംവോ നഗരത്തിലുള്ള നാഷണൽ ഗോൾഡ് ഗ്രൂപ്പിന്‍റെ ഖനിയിലാണ് അപകടം നടന്നത്. 12 തൊഴിലാളികളും ആറ് മാനേജ്മെന്‍റ് സ്റ്റാഫുമാണ് ഈ സമയം ഇവിടെ ഉണ്ടായിരുന്നത്. ഇവരിൽ ഏഴു പേർ മരിച്ചു. ബാക്കിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേസമയം തൊട്ടടുത്തുള്ള ഖനിയിൽ ആറു പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നു പേർ മരിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
Post Your Comments