സാന്‍ഫ്രാന്‍സിസ്‌കോ: വംശീയ വിദ്വേഷം ആരോപിച്ച് വന്‍കിട കമ്പനികളെല്ലാം യൂട്യൂബിനോട് വിടപറയുന്നു. കമ്പനികള്‍ യുട്യൂബില്‍ നല്‍കിവരുന്ന പരസ്യം പിന്‍വലിക്കുകയാണ്. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന മറ്റ് വീഡിയോകള്‍ക്കൊപ്പം കമ്പനികളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതാണ് പിന്‍വലിക്കാന്‍ കാരണമായത്.
ഇത് കമ്പനികളുടെ പേരിന് കോട്ടം തട്ടിച്ചു. പെപ്‌സിക്കോ, വാള്‍മാര്‍ട്ട്, സ്റ്റാര്‍ബക്കസ് എന്നിവരും പരസ്യങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഓട്ടോമേറ്റഡ് പ്രോഗ്രാം വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വീഡിയോയ്‌ക്കൊപ്പമാണ് ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഇട്ടതെന്ന് പറയുന്നു. എടി ആന്റ് ടി, വെരിസോണ്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഫോക്‌സ്വാഗന്‍ എന്നീ കമ്പനികളാണ് ആദ്യം പരസ്യങ്ങള്‍ പിന്‍വലിച്ചത്.
സംഭവത്തില്‍ ഗൂഗിള്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പരിഹാരം കണ്ടെത്താനായിട്ടില്ല. പ്രശ്‌നം പരിഹരിക്കാതെ യൂട്യൂബുമായി സഹകരിക്കില്ലെന്നാണ് വന്‍കിട കമ്പനികളുടെ നിലപാട്.
Post Your Comments