കട്ടപ്പന ; വൈഫൈ കിട്ടാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് വീണു മരിച്ചു. ഹേമക്കടവില്‍ മുണ്ടക്കയം ഏറാട്ടുപറമ്പില്‍ മാത്യൂവിന്റെ മകന്‍ ഡോമിനിക്(18) ആണ് മരിച്ചത്. ഒരു പലചരക്കു കടയില്‍ ജോലിക്കാരനായ ഡോമിനിക്ക് ജോലി കഴിഞ്ഞു രാത്രി പത്തുമണിയോടെ സുഹൃത്തിന്റെ ഫോണുമായി സമീപത്തെ നാലു നില കെട്ടിടത്തിനു മുകളില്‍ കയറുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകി.
Post Your Comments