തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി.ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍, കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍, കുപ്രസിദ്ധമായ കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരെ ആഡംബര കാറിടിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാം, ഗുണ്ടാനേതാവ് ഓംപ്രകാശ് തുടങ്ങിയ കൊടും കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചതിനെതിരെയാണ് വി എസ് രംഗത്തെത്തിയത്. ഇവര്‍ക്ക് കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കുന്നതില്‍ തനിക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1850 തടവുകാരാണ് പട്ടികയിലുള്ളത്.
Post Your Comments